മന്‍സിയക്ക് ഐക്യദാര്‍ഢ്യം;’കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടി ഉപേക്ഷിച്ച് നര്‍ത്തകിമാര്‍
ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍.നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് രംഗത്തെത്തിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ […]