ചിത്രത്തിന്റെ പരാജയത്തിൽ നായകന് വിമർശനം;നേരിൽ കാണാനെത്തി വിജയ് ദേവേരകൊണ്ട, മാപ്പ് പറഞ്ഞ് തിയേറ്ററുടമ
വൻ ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍.ചിത്രത്തിന്റെ പരാജയത്തിൽ വിജയ് ദേവരക്കൊണ്ടയെ വിമർശിച്ച് പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മനോജ് ദേശായിയെ സന്ദർശിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.’അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. […]
