മൂന്നാറില്‍ മണ്ണിടിച്ചില്‍ ; അഞ്ച് പേര്‍ മരിച്ചു
ഇടുക്കി മൂന്നാറില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ അഞ്ച് പേര്‍ മരിച്ചു. മണ്ണിനടിയില്‍നിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടതായും വിവരമുണ്ട്. നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയാണ് ഇടുക്കിയില്‍ ഉള്ളത്. […]
