Kerala kerala

മാന്നാര്‍ കൊലപാതകം; അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകന്‍

മാന്നാറിലെ കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തല്‍ ഉള്‍ക്കൊള്ളാനാകാതെ കലയുടെ മകന്‍. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകന്‍ മാധ്യമങ്ങളോടുപറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ എന്തുകിട്ടിയെന്നും മകന്‍ ചോദിക്കുന്നു. അമ്മ എവിടെയോ ജീവനോടെ ഉണ്ടെന്ന മകന്റെ 15 വര്‍ഷത്തെ പ്രതീക്ഷകള്‍ തച്ചുടച്ചുകൊണ്ടായിരുന്നു കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭര്‍ത്താവ് തന്നെയെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും ഇന്നലത്തെ പരിശോധനയില്‍ പ്രധാനപ്പെട്ട തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മകന്‍ […]

error: Protected Content !!