മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു; മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാന മന്ത്രി
കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ നിന്നുള്ള, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി .മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ പഠിക്കുന്നതിന് മൻ കി ബാത്ത് സഹായിച്ചു. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മൻ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി ഇടപഴകാൻ സാധിച്ചിരുന്നു. പ്രധാന മന്ത്രി ആയപ്പോൾ അതിനുള്ള സാഹചര്യം കുറഞ്ഞെന്നും അതിനു പരിഹാരമായത് മൻ കി ബാത്തായിരുന്നു. മൻ കി ബാത്ത് രാജ്യത്തിന്‍റെ […]