‘മനസ്സമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്’; നടി മഞ്ജു വാര്യര്‍
നടി മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രം നിമിഷ നേരത്തില്‍ വൈറലായി. ഏറെ പേര്‍ പ്രശംസിച്ചും മറ്റും കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ ചിത്രങ്ങള്‍ക്ക് മഞ്ജു നല്‍കിയ അടിക്കുറുപ്പാണ് ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്. ‘മനസ്സമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. മഞ്ജു പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത രജനീകാന്ത് ചിത്രം വേട്ടയന്‍ ഈ മാസം റിലീസായിരുന്നു. മലയാളത്തില്‍ മഞ്ജുവിന്റേതായി അവസാനം പുറത്തിറങ്ങിയത് ഫൂട്ടേജ് എന്ന ചിത്രമാണ്.