ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരന്‍ ബാല്യകാല സുഹൃത്ത്, വിവാഹം നാളെ
ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.
