ആശാനെ കൈവിടാതെ ആരാധകർ; മഞ്ഞപ്പട ഇവാനോടൊപ്പം
റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ കാളി പൂർത്തിയാകാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മ രംഗത്ത്. ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നുപോയത്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ദിവസത്തെ സംഭവം മാത്രം കണക്കിലെടുത്തിട്ടല്ല ഇവാൻ പ്രതികരിച്ചത് . കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു […]