മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; കുക്കി സായുധഗ്രൂപ്പുകളും മെയ്‌തെയ് സംഘടനയും തമ്മില്‍ വെടിവയ്പ്; നാല് മരണം
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ബിഷ്ണുപുര്‍ ചുരാചന്ദ്പുര്‍ അതിര്‍ത്തി വനമേഖലയില്‍ കുക്കികളും മെയ്‌തെയ്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സായുധ ഗ്രൂപ്പുകള്‍ നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കുക്കി സായുധഗ്രൂപ്പുകളും മെയ്‌തെയ് സംഘടനയായ ആരംഭായ് തെക്കോലും തമ്മിലാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.