National News

മണിപ്പൂരിൽ വീണ്ടും സംഘർഷം;ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

  • 13th October 2023
  • 0 Comments

മണിപ്പൂരിൽ വീടും സംഘർഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുംനടന്ന വെടി വെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. ഇന്ന് രാവിലെയും സംഘർഷം വ്യാപിച്ചു. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് […]

National News

മണിപ്പുര്‍ കലാപം;വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റി സുപ്രീം കോടതി

  • 25th August 2023
  • 0 Comments

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുന്ന കേസുകളുടെ വിചാരണ നടപടികള്‍ സുപ്രീം കോടതി അസമിലേക്ക് മാറ്റി.ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.സി.ബി.ഐ. അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ തീരുമാനം. മണിപ്പുരിലെ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് ഭാവിയില്‍ പക്ഷപാത ആരോപണങ്ങള്‍ക്ക് വഴിവെക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.എന്നാല്‍ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റുന്നതിനെ കുക്കി […]

National

മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സം​ഗ വാർത്ത; മെയ് 3ന് നടന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ

  • 10th August 2023
  • 0 Comments

ഡൽഹി: മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തിൽപ്പെട്ടവർ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരിൽ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂർ സ്റ്റേഷനിൽ പരാതി നൽകിയത് ഇന്നലെയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയും പൊതുനിരത്തിലൂടെ ന​ഗ്നരായി നടത്തുകയും ചെയ്ത സംഭവമാണ് ഡൂൺ 18ന് ആദ്യം പുറത്തുവന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ പുറത്തുവന്നു. മണിപ്പൂരിൽ തുടരുന്ന […]

National News

മണിപ്പൂർ കലാപം; സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യം;സഭ ഇന്നും പ്രക്ഷുബ്ധമാകും

  • 25th July 2023
  • 0 Comments

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായേക്കും.വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയും ആര്‍.ജെ.ഡി. എം.പി. മനോജ് സിന്‍ഹയും നോട്ടീസ് നല്‍കിയപ്പോള്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി. രഞ്ജീത് രഞ്ജനും ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി സഭയിലെത്തി സ്വമേധയാ പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ […]

National News

ജനങ്ങളെ സംരക്ഷിക്കാൻ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല; അക്രമത്തിന് ഇരയായ യുവതിയുടെ ‘അമ്മ

  • 22nd July 2023
  • 0 Comments

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മണിപ്പൂരിൽ നഗ്നരായി നടത്തിച്ച യുവതികളിൽ ഒരാളുടെ അമ്മ . സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഇനി ഒരിക്കലും താന്‍ ആ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി. ‘എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു […]

National News

ഇംഫാലിൽ നാടകീയ രംഗങ്ങൾ; രാജിക്കത്ത് നൽകാനിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് അനുയായികൾ

  • 30th June 2023
  • 0 Comments

കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. ബീരേന്‍ സിങ് രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം അനുയായികൾ തടഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടുപിന്നാലെ താന്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേന്‍ സിങ്ങിന്റെ ട്വീറ്റ് പുറത്തുവന്നു. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിങ് രാജിവെക്കരുതെന്ന ആവശ്യവുമായി ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ടോടെ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നിരുന്നു. ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജി തീരുമാനത്തില്‍നിന്ന് ബിരേന്‍ […]

National News

മണിപ്പൂരിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് അനുവദിക്കണമെന്ന് ഹൈക്കോടതി

  • 20th June 2023
  • 0 Comments

കലാപം രൂക്ഷമായ മണിപ്പൂരിൽ ജനങ്ങൾക്ക് നേരിയ ആശ്വാസമായി ഹൈക്കോടതി ഉത്തരവ് . സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇന്റർനെറ്റ് സേവനം ജനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഹന്തേം ബിമോൾ സിംഗ്, എ ഗുണേശ്വർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ചൊവ്വാഴ്ചയാണ് […]

error: Protected Content !!