ഏറ്റുമുട്ടലിൽ വെടിയേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസ് കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു
മണിപ്പൂരിൽ തലക്ക് വെടിയേറ്റ 8 വയസുകാരനുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് ആക്രമികൾ തീയിട്ടു. സംഭവത്തിൽ ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്. പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് […]
