മണിപൂർ സംഘർഷം; അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സീതാറാം യെച്ചൂരി
സംഘർഷം കൊടുമ്പിരി കൊള്ളുന്ന മണിപ്പൂരിലെ സാഹചര്യത്തിന് അയവുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് കോംപ്ലക്സില്‍ നടക്കുന്ന യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ രാജി ആവശ്യപ്പെടുമെന്ന നിലപാടിലാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപി.സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച കുകി, മെയ്തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അമിത് ഷാ നേരിട്ടെത്തിയിട്ടും അയവുവരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ […]