മണിപ്പൂർ വംശഹത്യക്കെതിരെ ‘സ്ത്രീപ്രക്ഷോഭം’
മണിപ്പുരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ പ്രക്ഷോഭ റാലിയും സംഗമവും നടത്തി. മണിപ്പൂരിൽ വംശീയ കലാപങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ സ്ത്രീകൾക്ക് നേരെ അതിഭീകരമായ ബലാത്സംഗങ്ങളും അതിക്രമങ്ങളും വർധിക്കുകയാണെന്നുംപൊതു ജനത്തിലൂടെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ആക്രമിക്കുകയും ഗുജറാത്തിന് സമാനമായ കാഴ്ചയമുമാണ് നമ്മൾ ഇപ്പോൾ കാണുന്നത് എന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം പറഞ്ഞു. പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അതിക്രമങ്ങൾ മണിപ്പൂരിലെ […]