National News

മണിപ്പൂർ വീണ്ടും സംഘർഷഭരിതം; ഇരുപത്തിനാല് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് പതിനൊന്ന് പേർ

  • 14th June 2023
  • 0 Comments

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പെടെ പതിനൊന്ന് പേർ കൊല്ലപെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടി വെപ്പിലാണ് പതിനൊന്ന് പേർ കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പരുക്കുകളുണ്ട്. അക്രമികള്‍ വീടുകള്‍ക്കും തീവച്ചു. കലാപത്തിന്റെ മൂന്നാം ഘട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ, കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി […]

National News

മണിപ്പുരില്‍ സംഘർഷം: ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം: അമിത് ഷാ

ഇംഫാൽ∙ മണിപ്പുര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. ഗൂഡാലോചനയടക്കം ആറു കേസുകള്‍ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കും. അതേസമയം സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതം നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ അഞ്ചു ലക്ഷം വീതം കേന്ദ്രം നൽകുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാന സമിതി രൂപീകരിക്കുമെന്നും സമാധാനം പാലിക്കുമെന്നു മെയ്തികളും കുക്കികളും ഉറപ്പു നല്‍കിയതായും […]

National News

മണിപ്പൂർ വീണ്ടും കത്തുന്നു; പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

കലാപ ബാധിതമായ മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്താനിരിക്കെ വീണ്ടും സംഘർഷം പൊട്ടി പുറപ്പെട്ടു. സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ ആക്രമികൾ ആയുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയും സംഗുരു, സെരോയു മേഖലകളില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീ ഇടുകയും ചെയ്തു. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്.മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് കലാപമായി […]

National News

മണിപ്പുരിൽ സംഘർഷം: ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു. വിദേശകാര്യ–വിദ്യാഭ്യാസ സഹമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ ഇംഫാലിലുള്ള വീടാണ് ആക്രമിച്ചത്.മന്ത്രി വസതിയിൽ ഉള്ളപ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് അക്രമികളെ തുരത്തിയത്. എതാനും ദിവസങ്ങൾക്ക് മുൻപ് പൊതുമരാമത്തു മന്ത്രി കൗന്തജം ഗോവിന്ദദാസിന്റെ വീടും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. മെയ്തെയ് –കുക്കി വിഭാഗങ്ങൾ എറ്റുമുട്ടിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായത്. അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ 71 പേർ കൊല്ലപ്പെട്ടു. […]

National News

മണിപ്പൂരിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കും; ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ്

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ തിരിതെ നാട്ടിലെത്തിക്കും. മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം മറ്റന്നാള്‍ ബംഗളൂരുവിലെത്തും. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കരാണ് തിരികെയെത്താന്‍ നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇംഫാലില്‍ നിന്ന് കൊല്‍ക്കത്ത വഴിയുള്ള വിമാനത്തിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തുക. ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ത്ഥികളുടെ താമസം. കലാപം തണുക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇവരെ സുരക്ഷ മാനിച്ച് തിരികെയെത്തിക്കുന്നത്. നിലവില്‍ സര്‍വകലാശാലയും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്. സര്‍വകലാശാലാ […]

National News

മണിപ്പൂർ സംഘർഷം; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് ഗവർണർ; 9,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

മണിപ്പൂരിൽ കലാപം നടക്കുന്ന മേഖലയിൽ സങ്കീർണമായ സാഹചര്യങ്ങളിൽ മറ്റ് വഴിയില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കാൻ ഉത്തരവിട്ട് ഗവർണർ. പട്ടിക വർഗ പദവിയെ ചൊല്ലി ഭൂരിപക്ഷമായ മെയ്തി സമുദായവും ഗോത്ര വർഗ്ഗക്കാരും തമ്മിലാണ് സംഘർഷം. സംഭവത്തിൽ 9000 ത്തിലധികം പേരെ മാറ്റി പാർപ്പിക്കുകയും കലാപം നിയന്ത്രിക്കാനായി കരസേനയുടെയും അസം റൈഫിൾസിൻ്റെയും സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിയക്കുകയാണ്.വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനയുടെയും അസം റൈഫിൾസിൻ്റെയും 55 കോളം സൈനികരെയാണ് […]

National News

48.88 ശതമാനം പോളിംഗ്; മണിപ്പൂർ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

  • 28th February 2022
  • 0 Comments

മണിപ്പൂരിലെ നിയമസഭാ സീറ്റുകളിലേക്കുള്ള 38 മണ്ഡലങ്ങളിൽ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. 48.88 ശതമാനമാണ് ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോളിംഗ്. . 65.37% ആളുകൾ വോട്ട് രേഖപ്പെടുത്തിയ സൈകുൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 3.25% ആളുകൾ വോട്ട് രേഖപ്പെടുത്തിയ കെട്രിഗാവോ ആണ് ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലം. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് […]

National News

ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും

  • 9th February 2022
  • 0 Comments

ഫെബ്രുവരി 27ന് (ഞായർ) നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ആവശ്യത്തെ തുടർന്ന് ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രാജീവ് കുമാർ, അനുപ് ചന്ദ്ര പാണ്ഡെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഇസിഐ സംഘം മണിപ്പൂരിൽ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇംഫാലിലെത്തിയ സംഘം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് […]

National News

ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ കേസ് മണിപ്പൂരിൽ

  • 28th December 2021
  • 0 Comments

രാജ്യത്ത് 21 സംസ്‌ഥാനങ്ങളിലായി 653 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിൽ ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാരുകൾ . പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. […]

error: Protected Content !!