സ്ഥാനാർത്ഥിയാക്കിയത് മണികണ്ഠന്റെ സമ്മതത്തോടെ; ബിജെപി
മാനന്തവാടിയിൽ ബി.ജെ.പി സ്ഥാനാർഥിയായി സി. മണികണ്ഠനെ പ്രഖ്യാപിച്ചത് അദ്ദേഹത്തിെൻറ സമ്മതത്തോടെയും അറിവോടെയുമാണെന്ന് ജില്ല പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു. സ്ഥാനാർഥിപ്രഖ്യാപനം താനറിയാതെയാണെന്ന മണികണ്ഠെൻറ വാദം ശരിയല്ല. പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിെൻറ സുഹൃദ്വലയത്തിലുള്ള ബി.ജെ.പി വിരുദ്ധർ സമ്മർദത്തിലാക്കി പിൻവലിപ്പിക്കുകയായിരുന്നു എന്നും സജി പറഞ്ഞു. അതിനിടെ മാനന്തവാടിയിലെ സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ജില്ല ജനറൽ സെക്രട്ടറി കെ. മോഹൻദാസിനാണ് സാധ്യത.സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി.കെ. ജാനു താമര ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും […]
