മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു; പ്രതി കീഴടങ്ങി
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുവച്ചെന്ന് കരുതുന്നയാള്‍ പിടിയില്‍.ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു ഹലസൂരു പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ആദിത്യ റാവുവിന് ് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് സന്ദേശം നല്‍കിയ കേസില്‍ പ്രതിയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. വിമാനത്താവളത്തിന് പുറത്തെ സി.സി.ടി.വി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.