Kerala

അട്ടപ്പാടിയില്‍ ഭീതി പടര്‍ത്തി മാങ്ങാക്കൊമ്പന്‍, ജീപ്പിന് നേരെ പാഞ്ഞടുത്തു

  • 28th June 2023
  • 0 Comments

പാലക്കാട് ∙ അട്ടപ്പാടിയില്‍ ഭീതി പടര്‍ത്തി മാങ്ങാക്കൊമ്പന്‍ . ഷോളയൂര്‍ ചാവടി ഊരിലിറങ്ങിയ കൊമ്പനെ തുരത്താനെത്തിയ വനപാലക സംഘത്തിന്റെ ജീപ്പിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ജീപ്പ് ഏറെ ദൂരം പിന്നോട്ട് ഓടിച്ചാണ് വനപാലകര്‍ രക്ഷപ്പെട്ടത്. പടക്കം പൊട്ടിച്ചും സൈറണ്‍ മുഴക്കിയും കൊമ്പനെ പിന്നീട് കാട്ടിലേക്ക് തുരത്തി. ഒരാഴ്ചയ്ക്കിടെ ആറാം തവണയാണ് മാങ്ങാക്കൊമ്പന്‍ ഭീതി പടര്‍ത്തുന്നത്.

error: Protected Content !!