നേതൃത്വം ആത്മപരിശോധന നടത്തണം, വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ശേഷിയില്ലാത്തവരാണ് പാര്‍ട്ടിയെ ഉപദേശിക്കുന്നത്; മനീഷ് തിവാരി
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നേരത്തെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പാര്‍ട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണെന്നും അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോണ്‍ഗ്രസും ചിന്തിക്കുന്നത് രണ്ടുതരത്തിലാണെന്നും തിവാരി പറഞ്ഞു. ഒരു […]

