ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ;പ്രമുഖ സംവിധായകനിൽ നിന്ന് ഗർഭിണിയായി, ഗർഭഛിദ്രം നടത്തി;നടി മന്ദന കരീമി
കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമിബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്ന് താൻ ഗർഭിണിയായെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനെ ജന്മം നൽകാമെന്നും ഒന്നിച്ചു തീരുമാനിച്ചതാണെന്നും എന്നാൽ ഗർഭിണിയായപ്പോൾ സംവിധായകൻ വാക്കുമാറ്റുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. പരിപാടിയിലെ എലിമിനേഷൻ റൗണ്ടിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ‘ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. […]
