വിലക്ക് ലംഘിച്ച് മണാശ്ശേരിയില്‍ വീണ്ടും ഫ്‌ളാറ്റ് നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു
മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ വിലക്ക് ലംഘിച്ച് വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. നേരത്തെ നാട്ടുകാരുടെയും പരിസരവാസികളുടെയും പരാതിയിന്മേല്‍ അന്വേഷണം നടത്തിയ മുനിസിപ്പാലിറ്റി എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാണത്തിന് സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് കാറ്റില്‍പറത്തി വീണ്ടും നിര്‍മാണം നടത്തുകയായിരുന്നു. സ്റ്റേ നീങ്ങിയെന്നും എന്‍ജിനീയര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നും പറഞ്ഞ തൊഴിലാളികള്‍ പോലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോളാണ് സ്‌റ്റേ നീക്കിയിട്ടില്ലെന്ന് അറിയുന്നത്. വിഷയത്തില്‍ സ്ഥലം […]