അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു.
മാനന്തവാടി : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ് എയർ ആംബുലൻസ് ലിയർ ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ അറക്കൽ പാലസിൽ എത്തിച്ചു എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ […]
