Local

മാനാഞ്ചിറയില്‍ മലയാളത്തിന് ആദരം ;കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ സൈക്കിള്‍ യജ്ഞത്തിന് തുടക്കമായി

കനത്ത മഴ വകവയ്ക്കാതെ, കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തിന് ആദരമര്‍പ്പിച്ച് എന്‍.എസ്.എസ്, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ മാനാഞ്ചിറ മൈതാനിയില്‍ കേരളത്തിന്റെ പ്രതീകാത്മക ചിത്രം തീര്‍ത്തു. ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം എന്ന സന്ദേശവുമായി 63 സൈക്കിളുകള്‍ കൊണ്ട് തീര്‍ത്ത കേരളത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടീവിസ്റ്റുകളുമെത്തി. കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ച കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവകേരള […]

Local

ജനകീയ കൂട്ടായ്മയില്‍ മാനാഞ്ചിറ ശുചീകരിച്ചു

കോഴിക്കോട്: കാലവര്‍ഷം കനക്കും മുമ്പ് കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറ ശുചീകരിച്ചു. ജനകീയ കൂട്ടായ്മയിലാണ് ശുചീകരണം നടന്നത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന്ചിറയുടെ പരിസരത്തെ കാടും പുല്ലും നീക്കി വൃത്തിയാക്കി. നഗര ഹൃദയത്തിലെ പ്രധാന ശുദ്ധജലസ്രോതസായ മാനാഞ്ചിറയിലെ പടവുകളില്‍ വളര്‍ന്ന പുല്ലുകളും കുറ്റിച്ചെടികളുമാണ് നീക്കിയത്. മഴ പെയ്ത് ചിറയില്‍ വെള്ളം നിറഞ്ഞാല്‍ പടവുകളിലെ ഈ ചെടികള്‍ അഴുകി വെള്ളം മലിനമാകാറുണ്ട്. മൂന്ന് ദിവസംകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

error: Protected Content !!