ഒന്നിന് പകരം രണ്ട് താക്കളിയെടുത്ത് കറി വെച്ചു;ഭർത്താവിനോട് പിണങ്ങിയ ഭാര്യ വീട്ടിൽ നിന്നിറങ്ങിപ്പോയി
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടെ വിചിത്ര പരാതിയുമായി യുവാവ് രംഗത്ത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപോയതിന് ഭാര്യ പിണങ്ങി പോയതായി യുവാവ് പരാതി നൽകിയതായിഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു . മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം നടന്നത്. ടിഫിൻ സർവീസ് ജോലിക്കാരനായ സഞ്ജീവ് ബർമൻ ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത് ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. […]
