National News

ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി,ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് മകളെ കഴുത്ത് മുറുകി കൊന്നു

  • 13th November 2022
  • 0 Comments

നാഗ്പൂരിൽ മകളെ കൊലപ്പെടുത്തിയ 40 കാരൻ അറസ്റ്റിൽ.ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.നവംബർ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു.തുടർന്ന് പിതാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ആത്മഹത്യയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായി കണ്ടെത്തി. […]

error: Protected Content !!