Kerala News

കാടിറങ്ങിയ രൗദ്രം; അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കാടിറങ്ങിയ ഒറ്റയാൻ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ തമിഴ്നാട് കമ്പം സ്വദേശി പാൽരാജ് മരിച്ചു. കമ്പത്തെ തെരുവിലൂടെ ഓടിയ ആന ബൈക്കിൽ വരികയായിരുന്ന പാൽരാജിനെ ആക്രമിക്കുകയായിരുന്നു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, അരിക്കൊമ്പന്‍ ഷണ്‍മുഖനദി ഡാമിന്റെ സമീപത്തേക്ക് നീങ്ങുന്നതായുള്ള സിഗ്നലുകള്‍ […]

error: Protected Content !!