Kerala Trending

വയനാടും പാലക്കാടും വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ബസിൽനിന്ന്

  • 17th September 2022
  • 0 Comments

കൽപ്പറ്റ/പാലക്കാട്: വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലും മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മുത്തങ്ങയിൽ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഡെന്നി ബേബിയെന്നയാളാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു എസി […]

Local News

ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിക്കൽ;കോഴിക്കോട്ട് 15 ലക്ഷത്തിന്‍റെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട് പാളയത്ത് നിന്നും എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് നൂറ് ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചത്. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എം.ഡി.എം.എ. എത്തിച്ച് നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസെന്ന് എക്‌സൈസ് പറഞ്ഞു

error: Protected Content !!