Kerala News

വിവാദങ്ങത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നം; വി ശിവൻകുട്ടി

  • 29th April 2023
  • 0 Comments

മാമുക്കോയയുടെ മരണാനന്തര ചടങ്ങിൽ മലയാള സിനിമാ താരങ്ങൾ പങ്കെടുത്തില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി വി ശിവൻ കുട്ടി. വിവാദത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നമാണെന്ന് മന്ത്രി പറഞ്ഞു. ആരൊക്കെ ചടങ്ങിന് വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മരണം ഉണ്ടാവുമ്പോൾ വരണമോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണെന്നും മാമുക്കോയ തികഞ്ഞ മതേതര വാദിയായ നടനാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. താരങ്ങൾ വരാത്തതിൽ പരാതി ഇല്ലെന്നായിരുന്നു മാമുക്കോയയുടെ മക്കൾ പ്രതികരിച്ചത്. വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ച് […]

Kerala News

ആരും വരാത്തതിൽ പരാതിയില്ല; എല്ലാവരുടെയും സാഹചര്യങ്ങൾ മനസിലാക്കുന്നു; മാമുക്കോയയുടെ മകൻ

  • 28th April 2023
  • 0 Comments

അന്തരിച്ച നടൻ മാമുകോയക്ക് മലയാള സിനിമ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. സംസ്കാര ചടങ്ങിൽ സിനിമപ്രവർത്തകർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകൻ പറഞ്ഞു. വിദേശത്തുള്ള മോഹൻലാലും മമ്മുട്ടിയും വിളിച്ച് വരാൻ കഴിയാത്തതിന്റെ സാഹചര്യം അറിയിച്ചിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നിസാർ പ്രതികരിച്ചു .മാമുക്കോയയുടെ മരണ സമയത്തെ മലയാള സിനിമയിലെ സഹപ്രവർത്തകരുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണിടയാക്കിയത്. ‘ആരും വരാത്തതിൽ എനിക്ക് പരാതിയില്ല. ആരും […]

Entertainment Kerala

‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു; മാമുക്കോയയുടെ ഓർമകൾ പങ്കുവച്ച് മോഹൻലാൽ

  • 26th April 2023
  • 0 Comments

മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും മലയാള സിനിമാ ലോകം. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് നടൻ മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ ഓളവും തീരവും വരെ നിരവധി സിനിമകളിൽ തങ്ങൾക്ക് ഒരുമിച്ചഭിനയിക്കാൻ സാധിച്ചുവെന്ന് മോഹൻലാൽ പറയുന്നു. ‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓർമ്മകൾ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ‘നാട്യങ്ങളില്ലാത്ത, നന്മയുടെ […]

Kerala News

മാമുക്കോയ അരങ്ങിലും സ്ക്രീനിലും ജീവിച്ച മനുഷ്യൻ; വി ഡി സതീശൻ

  • 26th April 2023
  • 0 Comments

മാമുക്കോയ വെറുമൊരു നടനായിരുന്നില്ലെന്നും അരങ്ങിലും സ്ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാള സിനിമയില്‍ നാല് പതിറ്റാണ്ടോളം ഹാസ്യ നടനായും സ്വഭാവ നടനായും മാമുക്കോയ നിറഞ്ഞ് നിന്നു. ജീവിതത്തിലും സിനിമയിലും കോഴിക്കോടന്‍ ഭാഷയുടെ സ്‌നേഹം പകര്‍ന്ന കലാകാരന്‍. വെള്ളിത്തിരയിലെ താരമായിരുന്നെങ്കിലും ജീവിതത്തില്‍ സാധാരണക്കാരന്‍. തിരക്കുകള്‍ക്കിടയിലും താരജാഡയില്ലാതെ കോഴിക്കോട് നഗരത്തിലൂടെ നടന്നു. നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ.ജി പൊതുവാള്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, കണ്‍കെട്ടിലെ കീലേരി അച്ചു, ഡോക്ടര്‍ […]

Kerala News

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമ; അനുശോചനവുമായി മുഖ്യമന്ത്രി

  • 26th April 2023
  • 0 Comments

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കെ.ടി. […]

Entertainment News

താര ജാഡകളിലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തി; കെ ബി ഗണേഷ് കുമാർ

  • 26th April 2023
  • 0 Comments

സെലിബ്രിട്ടി പദവിയിലിരുന്നിട്ടും താരജാഡകളൊന്നും ഇല്ലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയയെന്ന് കെ ബി ഗണേഷ് കുമാർ. ‘സത്യം പറയുന്ന, ന്യായത്തിന് വേണ്ടി നിലകൊള്ളുന്ന, കാപട്യമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അത് തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നതും. എല്ലാ സാംസ്‌കാരിക-സാഹിത്യ പ്രവർത്തനങ്ങളിൽ മാമുക്കോയയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. നാട്ടിൽ അങ്ങനെ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി വേറെയുണ്ടാകില്ല. ചെറിയ കലാകായിക പരിപാടികളിൽ പോലും പങ്കെടുക്കാൻ സമയം കണ്ടെത്തിയ വ്യക്തിയായിരുന്നു. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ വേഷം ഒപ്പം എന്ന ചിത്രത്തിലെയായിരുന്നു. മലയാള സിനിമയുടെ ഹാസ്യ […]

Entertainment News

ഹീ ഈസ് സൊ ഷാർപ്പ്; മാമുക്കോയയെ കുറിച്ച് പൃഥ്വി

  • 11th August 2021
  • 0 Comments

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിച്ച് പൃഥ്വിരാജ് നായകാനാകുന്ന ‘കുരുതി’ആമസോൺ പ്രൈമിലൂടെ റിലീസായിരിക്കുകയാണ് . സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ചുള്ളത്. ചിത്രത്തിൽ മൂസ എന്ന കഥാപാത്രമായി മാമുക്കോയയും എത്തുന്നുണ്ട് . ഇപ്പോള്‍ മാമുക്കോയയെ കുറിച്ച് പൃഥ്വി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. പൃഥ്വിയുടെ വാക്കുകള്‍ ഷൂട്ടിനിടയിൽ ഞാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസിനോട് പറഞ്ഞു. മാമുക്കോയ സാറിനെ കുറിച്ചാണ് എനിക്ക് പേടി. ഇത്രയും ഫാസ്റ്റ് പേസിൽ ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെയാണ്. പക്ഷേ ഞാൻ […]

error: Protected Content !!