Kerala News

മലയാളക്കരയുടെ ഖൽബ് കവർന്ന നടന് ജന്മനാട് വിടചൊല്ലി

  • 27th April 2023
  • 0 Comments

കോഴിക്കോട്∙ കോഴിക്കോടൻ മൊഴിയിലൂടെ മലയാളക്കരയുടെ ഖൽബ് കവർന്ന നടൻ മാമുക്കോയയ്ക്ക് (76) ജന്മനാട് വിടചൊല്ലി. നടന്റെ കബറടക്ക ചടങ്ങുകൾ കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ പൂർത്തിയായി. വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം. രാവിലെ ഒൻപതു വരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നടൻമാരായ ഇർഷാദ്, ജോജു ജോർജ്, കോൺഗ്രസ് നേതാവും […]

Kerala News

മാമുക്കോയ വെന്‍റിലേറ്ററിൽ; ആരോഗ്യനിലയിൽ മാറ്റമില്ല

  • 26th April 2023
  • 0 Comments

കോഴിക്കോട് ∙ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Entertainment

മലയാളികളുടെ ഇഷ്ട മാമുക്കോയ കഥാപാത്രം ‘ഗഫൂർക്കാ ദോസ്ത്’ പ്രേക്ഷകരുടെ മുൻപിലേക്ക് വീണ്ടുമെത്തുന്നു

  • 2nd November 2022
  • 0 Comments

‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ മാമുക്കോയയുടെ ‘ഗഫൂർ കാ ദോസ്ത്’ എന്ന കഥാപാത്രം വീണ്ടുമെത്തുന്നു. ഒരിടവേളക്ക് ശേഷം ഈ അവിസ്മരണീയ കഥാപാത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ ആവേശത്തിലാണ്. ഇത്തവണ ‘ഗഫൂർ കാ ദോസ്ത്’ ആയിട്ടല്ല ‘ഗഫൂർക്ക’ ആയിട്ടാണ് മാമുക്കോയ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മാമുക്കോയയുടെ ഹൈടെക് ഗഫൂർക്കാ ദോസ്ത്തിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു. പോസ്റ്റർ കണ്ട പ്രേക്ഷകർ ‘ഗഫൂർ കാ ദോസ്ത്’ന്റെ രണ്ടാംവരവിനായുള്ള കാത്തിരിപ്പിലാണ്. […]

error: Protected Content !!