ബംഗാളിലെത്തി മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഉവൈസി; നീക്കം അതീവ രഹസ്യമായി
പശ്ചിമ ബംഗാളില്‍ അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗാളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ബംഗാളിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉവൈസി ബംഗാളില്‍ എത്തിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് അതീവ രഹസ്യമായി എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ‘വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസി […]


