Kerala News

പോളിംഗ് 30 % കഴിഞ്ഞു,വോട്ട് ചെയ്ത് താരങ്ങൾ,എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കം താരങ്ങള്‍ ഒരുപാടുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും.വോട്ട് ചെയ്തത്.തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹമെന്ന് […]

Entertainment News

തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു;ജോൺ പോളിനെ കാണാൻ ആശുപത്രിയിൽ എത്തി മമ്മൂട്ടി

  • 23rd April 2022
  • 0 Comments

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മമ്മൂട്ടി തന്റെ പ്രിയ തിരക്കഥാകൃത്തിനെ കണ്ടത്. മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. കുറച്ചുനാൾ മുമ്പേ താൻ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു,തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ്. വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, അസ്ത്രം, അവിടത്തെപ്പോലെ ഇവിടയും, അതിരാത്രം, ഇനിയും കഥ തുടരും, […]

Entertainment News

യാത്രക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്;ഏജന്‍റ് ഫസ്റ്റ് ലുക്ക്

  • 7th March 2022
  • 0 Comments

‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായക കഥാപാത്രമായി എത്തുന്നത്. സൈനിക വേഷത്തിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ കഥാപാത്രം. തോക്ക് ഏന്തിയിട്ടുമുണ്ട്. A Stalwart of Indian Cinema who paved his own path with Discipline & Dedication 🔥 Megastar @mammukka🤘Joins the shoot of […]

Entertainment News

അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’

  • 4th March 2022
  • 0 Comments

അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് […]

Entertainment News

മമ്മൂക്കയ്‌ക്കൊപ്പവും മമ്മൂക്കയ്ക്ക് വേണ്ടിയും എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നു

  • 2nd March 2022
  • 0 Comments

മമ്മൂട്ടിയെടുത്ത ചില ഫോട്ടോകള്‍ പല താരങ്ങളും പല അവസരങ്ങളിലും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെടുത്ത ഒരു ചിത്രം പങ്കുവെക്കുകയാണ് നടന്‍ സുദേവ് നായര്‍. തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് സുദേവ് മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.‘മമ്മൂക്കയ്‌ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് മമ്മൂക്ക’ എന്നായിരുന്നു സുദേവിന്റെ കുറിപ്പ്നിരവധി പേരാണ് […]

Entertainment News

സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍

  • 18th February 2022
  • 0 Comments

സേതുരാമയ്യര്‍ സിബിഐയുടെ പരമ്പരയിലെ ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറുപ്പ് റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്‍ക്കുന്നു. പിന്നെയും ഈശ്വരന്‍ തന്റെ നിഗൂഢമായ പദ്ധതികള്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയില്‍ നിന്നും മൂന്നു നക്ഷത്രങ്ങള്‍ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങള്‍ പിന്നീട് ഒരു നക്ഷത്രസമൂഹമായി. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്. […]

Entertainment News

അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു;ഭീഷ്മപർവവും ഹേ സിനാമികയും ഒരേ ദിവസം തീയേറ്ററിലേക്ക്

  • 11th February 2022
  • 0 Comments

അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവവും ദുൽഖർ ചിത്രം ഹേ സിനാമികയും ഒരേ ദിവസം റിലീസിനെത്തുന്നു. മാർച്ച് 3നാണ് രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലെത്തുക.അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ […]

Entertainment News

ഓർമപ്പൂക്കൾ;കൊച്ചിൻ ഹനീഫയുടെ ഓർമ്മകളുമായി പ്രിയതാരങ്ങൾ

  • 2nd February 2022
  • 0 Comments

പ്രിയനടൻ കൊച്ചിൻ ഹനീഫ വിട പറഞ്ഞിട്ട് 12 വർഷങ്ങൾ. ഈ ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ ഓര്‍മിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.കൊച്ചിന്‍ ഹനീഫയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഓര്‍മപ്പൂക്കള്‍ എന്നാണ് ഇരുവരും കുറിച്ചത്.ചെങ്കോൽ എന്ന സിനിമയിലെ ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചു.’ഓർമ്മപ്പൂക്കൾ ഹനീഫിക്കാ, സ്നേഹാദരവോടെ സ്മരിക്കുന്നു’ മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിലാണ് കൊച്ചിന്‍ ഹനീഫ വേഷമിട്ടത്. അതിനിടക്ക് ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളില്‍ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകന്‍. അതില്‍ വാത്സല്യം എന്ന ചിത്രം […]

Entertainment News

തരംഗമായി കോളേജ് സുഹൃത്തുക്കൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം; അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നതെന്ന് തുടങ്ങി കമന്റുകൾ

  • 8th January 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ തരംഗമായി കോളേജ് സുഹൃത്തുക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം. മഹാരാജാസ് കോളേജില്‍ വെച്ച് നടന്ന റീയുണിയന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.സഹപാടികൾക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘കോളേജ് സ്റ്റുഡന്റ് മമ്മൂക്ക’,’എഡിറ്റിംഗ് ആരും കാണണ്ട’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നത്’, തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. എഴുപത് വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും പുതു തലമുറയെ പോലും […]

Entertainment News

ദേ ഫോൺ പിന്നേം അടിച്ച് മാറ്റി; സല്യൂട്ട് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി

  • 22nd December 2021
  • 0 Comments

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി. സല്യൂട്ടില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ അരവിന്ദ് കരുണാകരന്‍ ദൗത്യത്തിന് തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലെത്തും. അതേസമയം മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ ഫണ്ണി കമന്റുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചതെന്നാണ് പലരുടേയും കമന്റ്. നേരത്തെ കുറുപ്പ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ […]

error: Protected Content !!