പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും: ‘ഫാമിലി കണക്ടു’മായി മമ്മൂക്ക
യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. https://fb.watch/kBJJqX6xFg/ കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.