Entertainment Trending

കേന്ദ്രമന്ത്രിയാവാന്‍ മമ്മൂട്ടിയോട് ഞാന്‍ എത്ര നാളായി പറയുന്നു; സുരേഷ് ഗോപിക്ക് മറുപടി നല്‍കി മമ്മൂട്ടി

  • 18th October 2024
  • 0 Comments

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണം. കേന്ദ്രമന്ത്രിയാവാന്‍ താന്‍ മമ്മൂട്ടിയോട് പറയാറുണ്ട് എന്നാണ് സുരേഷ് ഗോപി വിഡിയോയില്‍ പറയുന്നത്. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി വൈറല്‍. അവാര്‍ഡ് നിശയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനുമാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയത്. തിരികെ പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടെ ‘അവിടുന്ന് (കേന്ദ്രമന്ത്രി സ്ഥാനം) എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കേട്ടോ’ എന്ന് മമ്മൂട്ടിയോട് പറയുകയായിരുന്നു. ‘നിനക്ക് ഇവിടത്തെ (സിനിമ) […]

kerala Kerala

‘ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു, ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം’; കുറിപ്പുമായി മമ്മൂട്ടി

  • 12th September 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ വേര്‍പാടില്‍ പ്രതികരിച്ച് മമ്മൂട്ടി. ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു. നേരത്തെ ജെന്‍സന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിലും രംഗത്തെത്തിയിരുന്നു. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് […]

Kerala kerala

‘സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല, ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

  • 1st September 2024
  • 0 Comments

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സൂപ്പര്‍താരം മമ്മൂട്ടി. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമ എന്നുമാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും […]

Entertainment

ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി; വെള്ളനിറത്തിലുള്ള ഡ്രസില്‍ സുന്ദരനായി താരം

  • 25th December 2023
  • 0 Comments

ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി. ആശംസക്കൊപ്പം പുത്തന്‍ ലൂക്കിലെ ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. വെള്ളനിറത്തിലുള്ള ഡ്രസില്‍ കൂടുതല്‍ സുന്ദരനായിട്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.

Entertainment Fashion

‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്…; മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍

  • 27th November 2023
  • 0 Comments

കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലാക് ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ആരാധകര്‍ അതേറ്റെടുത്തു. ടര്‍ബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി കാത്തിരിക്കാനാവില്ല. […]

Entertainment News

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല;റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി

  • 20th November 2023
  • 0 Comments

റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ലെന്നും റിവ്യു നോക്കിയല്ല സിനിമ കാണേണ്ടതല്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.“റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. […]

Entertainment

മമ്മൂട്ടി പ്രതിനായകൻ ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ

  • 17th August 2023
  • 0 Comments

മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. ‘ഭ്രമയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി അറിയിച്ചു. ഹൊറർ കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നുണ്ട്. അർജുൻ അശോകനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയുടെ ഹൊറർ ചിത്രമെത്തുന്നു എന്ന വാർത്തകൾ മുൻപ് വന്നിരുന്നുവെങ്കിലും സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പ്രഖ്യാപിച്ചിരുന്നില്ല. ‘ദ ഏജ് ഓഫ് മാഡ്നെസ്’ (പ്രായത്തിന്റെ ഭ്രാന്ത്) എന്നാണ് […]

Health & Fitness Local

കോഴിക്കോടിന് ആശ്വാസമേകാൻ മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി: നാടിന് സമർപ്പിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • 7th August 2023
  • 0 Comments

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആശ്വാസം പദ്ധതി വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓക്സിജൻ സിലിണ്ടർ […]

Kerala News

മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി കണ്ണൂരിലും; ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു

  • 3rd August 2023
  • 0 Comments

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതി ഇനി കണ്ണൂരിലും. ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ ആവശ്യകത ഫുട്ബോൾ താരം സി.കെ വിനീത് മമ്മൂട്ടിയെ അറിയിച്ചതിനെ തുടർന്നാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകിയത്. കണ്ണൂർ ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ സ്ഥാപനമായ ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് […]

Entertainment Kerala

ആ നടുക്ക് നിൽക്കുന്ന കോളേജ് കുമാരൻ ഏതാ; മമ്മുക്കയുടെ പുതിയ ചിത്രത്തിൽ അമ്പരന്ന് ആരാധകർ

  • 27th June 2023
  • 0 Comments

ഓരോ തവണ അമ്മ സംഘടനയുടെ വാർഷിക പൊതുയോഗം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചിത്രങ്ങളിൽ മലയാളികളുടെ അഭിമാനതാരമായ മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുക പതിവാണ്. എന്നാൽ ഇത്തവണത്തെ നടനും സംവിധായകനുമായ ബാബുരാജ് ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അബു സലിമിനും ബാബുരാജിനുമൊപ്പം പോസ് ചെയ്യുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. ‘മമ്മുക്കയുടെ പ്രിയപ്പെട്ട രണ്ടു ഗുണ്ടകൾ’ എന്നാണ് ബാബുരാജ് ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതാരാ മമ്മൂക്കയ്ക്ക് ഒപ്പം കമ്മത്ത് ആൻഡ് കമ്മത്തിലെ ഗോപിയും ഭീഷ്മപർവത്തിലെ ശിവൻകുട്ടിയുമല്ലേ? എന്നാണ് […]

error: Protected Content !!