ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണപ്പ….കട്ടക്ക് നിന്നോ..പുറകെ ഉണ്ട് മമ്മൂക്ക
പ്രായം എത്ര തന്നെയായാലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് അദ്ദേഹത്തെ എന്നും യങ്ങായി നിര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരം തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള പജാമയും കുർത്തയുമായി മമ്മൂട്ടി ധരിച്ചത്. കണ്ണടയും വച്ച് ചായ കുടിക്കുകയാണ് താരം. കണ്ടാൽ തനി മമ്മൂട്ടി ലുക്കെന്ന് ആരാധകർ തമാശ പൂർവ്വം പറയുന്നുണ്ട്. ‘ടേക്കിങ്ങ് ദി സീറ്റ് […]
