മമതയുടെ സ്പെയ്ൻ സന്ദർശനത്തെ വിമർശിച്ച് അധീർ രഞ്ജൻ ചൗധരി
മുര്‍ഷിദാബാദ്∙ ഡല്‍ഹിയില്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടികൈകോര്‍ക്കുമ്പോള്‍ ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷനും ലോക്സഭാ കക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷമായ ആരോപണങ്ങളുമായാണ് നിരന്തരം രംഗത്തു വരുന്നത്. സംസ്ഥാനത്തു ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതിനിടെ മമത നടത്തുന്ന സ്‌പെയിന്‍ യാത്രയ്‌ക്കെതിരെയാണ് ചൗധരി ഒടുവില്‍ രംഗത്തെത്തിയത്. മമതയ്ക്ക് സ്‌പെയിനില്‍ പോകാന്‍ കഴിയും പക്ഷേ നാട്ടുകാരുടെ ‘പെയിന്‍’ (വേദന) അറിയാന്‍ കഴിയില്ലെന്ന് ചൗധരി കുറ്റപ്പെടുത്തി. […]