National

ഇന്ത്യ മുന്നണിവിട്ട് മമത ബാനര്‍ജി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും

  • 24th January 2024
  • 0 Comments

കൊല്‍ക്കത്ത: ഇന്ത്യ മുന്നണിവിട്ട് മമത ബാനര്‍ജി. തൃണമൂല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി. ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ല. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്ന് മമത ബാനര്‍ജി. മമത ബാനര്‍ജി അവസരവാദിയാണെന്നും മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ തീരുമാനം

error: Protected Content !!