വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മാമന്നൻ ഏറെ പ്രസക്തിയുള്ള സിനിമ: കെ കെ ശൈലജ.
ജാതിമത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള സിനിമയാണ് മാമന്നനെന്ന് കെ കെ ശൈലജ. ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി ശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത് എന്ന് കെ കെ ശൈലജ പറഞ്ഞു. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം, പറഞ്ഞ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്.എങ്കിലും മനുഷ്യമനസ്സുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണ്ണമായും പറിച്ചെറിയാൻ ഇപ്പോഴും […]

