മെസ്സി ബാഴ്‌സയ്ക്ക് വിജയം
കളവും മനസ്സും നിറച്ച് മിശിഹായും ബാഴ്‌സയും. ഒരു ഗോളും രണ്ടു ഗോളിനുള്ള അവസരവുമൊരുക്കി മെസ്സി. നീണ്ട ഇടവേളയ്ക്കു ശേഷം വരവറിയിച ടീം. മയ്യോർക്കയെ 4 -0 തോൽപ്പിച്ചു. കളിയാരംഭിച്ച് രണ്ടാം മിനുറ്റിൽ തന്നെ മയ്യോർക്കയുടെ വലകുലുക്കി ക്വീക്കി സെറ്റയിന്റെ ചുണക്കുട്ടികൾ. ജോർദി അൽബയുടെ ക്രോസിൽ വിദാലിന്റെ മനോഹര ഹെഡിൽ ആദ്യ ഗോൾ പിറന്നു. പിന്നീടുള്ള മിനിറ്റുകളിൽ മയ്യോർക്കയുടെ തകർന്ന പ്രതിരോധത്തെ ബാഴ്‌സ പരീക്ഷിച്ചു കൊണ്ടേയിരുന്നു. കളിയുടെ 20 മിനിട്ടുകൾക്ക് ശേഷം മയ്യോർക്ക പതിയെ കളിൽ താളം കണ്ടെത്തി. […]