National News

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി തരൂരിനെ സമീപിച്ചു;അദ്ദേഹം കേട്ടില്ല,മത്സരം നടക്കട്ടെ

  • 2nd October 2022
  • 0 Comments

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി ശശി തരൂരിനെ സമീപിച്ചിരുന്നെനന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത് ഗാർഗെ വ്യക്തമാക്കി.അതേസമയം […]

National News

ഖാര്‍ഗെയെ പിന്തുണയ്ക്കും;ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന അഭിമാന മുഹൂര്‍ത്തത്തിന് വേണ്ടി കാത്തിരിക്കുന്നുവെന്ന് സതീശൻ

  • 1st October 2022
  • 0 Comments

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന അഭിമാന മുഹൂര്‍ത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖാര്‍ഗെയെ പിന്തുണയ്ക്കും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ പതിവ്. യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. അത് ജനാധിപത്യ […]

National News

മത്സര ചിത്രം തെളിയുന്നു;കെ എ ത്രിപാഠിയുടെ പത്രിക തള്ളി മത്സരത്തിന് തരൂരും ഖാര്‍ഗെയും മാത്രം

  • 1st October 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി.അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമ‍ർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്.മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.സൂക്ഷമ പരിശോധനയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു.ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് […]

National News

ദിഗ്‌വിജയ് സിംഗ് പിന്മാറി;പോരാട്ടം തരൂരും ഖാര്‍ഗെയും തമ്മിൽ,നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്

  • 30th September 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു.ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ശശി തരൂർ എഐസിസി ആസ്ഥാനത്ത് […]

National News

മത്സരിക്കാൻ മല്ലികാർജുൻ ഖാർഗെയും;ഇന്ന് പത്രിക സമർപ്പിക്കും

  • 30th September 2022
  • 0 Comments

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ.ഇന്ന് രാവിലെ ദിഗ്‌വിജയ് സിംഗും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുഖാർ​ഗെ ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമർപ്പിക്കും. ശശി തരൂരിനും ദ്വിഗ് വിജയ് സിങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്.ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ് മല്ലികാർജുൻ ​ഖാർഗെയോടും ഹൈക്കമാൻഡ് […]

National News

മാപ്പ് പറയില്ല; എംപിമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഗ്

  • 30th November 2021
  • 0 Comments

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പ്രതിഷേധിച്ച എം.പിമാരെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. നടപടി നേരിടുന്ന എം.പിമാര്‍ മാപ്പ് പറയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് 20 എം.പിമാരെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ തവണ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ […]

error: Protected Content !!