National News

നരേന്ദ്രമോദി ദൈവമായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

  • 29th January 2024
  • 0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവമായി അഭിനയിക്കുകയാണെന്നും മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ഖാർഗെ പറഞ്ഞു.‘രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും ജനങ്ങള്‍ മോദിയുടെ മുഖം കാണുന്ന രീതിയില്‍ അദ്ദേഹം എല്ലായിടത്തും സര്‍വ്വവ്യാപിയായിരിക്കുകയാണ്. പത്ത് അവതാരങ്ങളുള്ള വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാവാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ‘ദൈവം കളിച്ച്’ ആളുകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആളുകള്‍ വിഡ്ഢികളല്ല. അവര്‍ക്ക് […]

Kerala News

കെപിസിസി ജനറല്‍ ബോഡി യോഗം ജൂണ്‍ രണ്ടിന്;എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ ജൂണ്‍ 2ന് നടക്കുന്ന കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പങ്കെടുക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന ജനറല്‍ ബോഡിയോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി അംഗങ്ങള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന അധ്യക്ഷന്‍മാരും ദേശീയ ഭാരവാഹികളും പങ്കെടുക്കും.

National News

ബിജെപി സർക്കാരിന് കീഴിൽ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസത്തിലേക്ക് ചുരുങ്ങി; വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

മെയ് 28 ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്ത നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി സർക്കാർ ഭരണഘടനാപരമായ ഔചിത്യത്തെ ആവർത്തിച്ച് അനാദരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള മോദിയുടെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനേയും മുൻ രാഷ്ട്രപതി […]

National

ജാതി സെന്‍സസ് നടപ്പാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

  • 17th April 2023
  • 0 Comments

ന്യൂഡല്‍ഹി: സമഗ്രമായ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് അവിഭാജ്യ ഘടകമായി ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവം അര്‍ത്ഥവത്തായ സാമൂഹ്യനീതിക്കും ശാക്തീകരണ പരിപാടികള്‍ക്കും, പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു വിശ്വസനീയമായ ഡാറ്റാബേസ് അപൂര്‍ണ്ണമാകുമെന്നതില്‍ ആശങ്കയുള്ളതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം മറ്റ് പാര്‍ട്ടികളിലെ എംപിമാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവിധ അവസരങ്ങളില്‍ സെന്‍സസ് നടപ്പാക്കുന്നത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ […]

National News

പ്രതിപക്ഷ ഐക്യം ; മല്ലിഗാർജുൻ ഖാർഗെയെ സന്ദർശിച്ച് നിതീഷ് കുമാർ

  • 12th April 2023
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറിന് പുറമേ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡി(യു) തലവൻ രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ഡൽഹിയെത്തിയ നിതീഷ്, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള മഞ്ഞുരുക്കുമെന്ന് പ്രതീക്ഷിക്കു. പ്രതിപക്ഷ ഐക്യത്തിനായി നിതീഷിനെ വിളിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നത്. ബിജെപി സർക്കാരിനെ […]

National

രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം; ആഭ്യന്തര മന്ത്രിക്ക് ഖാർഗെ കത്തയച്ചു

  • 28th January 2023
  • 0 Comments

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കും. അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര […]

National News

ഖാര്‍ഗെയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്താന്‍ നീക്കം;പകരക്കാരനെ കണ്ടെത്താനായില്ല

  • 2nd December 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ സാധ്യത.കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.എന്നാൽ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. നാളെ സോണിയ ഗാന്ധി വിളിച്ച പാർലമെൻററികാര്യ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ചിന്തൻ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡമായിരുന്നു പാർട്ടിയിൽ […]

National

ഞങ്ങൾക്ക് താങ്കളുടെ മുഖമാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്; നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് ഖാർഗെ

  • 29th November 2022
  • 0 Comments

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിന്ദു പുരാണത്തിലെ കഥാപാത്രമായ രാവണനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എല്ലാ തെരഞ്ഞെടുപ്പിലും മോദിയെ ബിജെപി അമിതമായി ആശ്രയിക്കുകയാണെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു. അഹമ്മദാബാദിലെ ബെഹ്‌റംപുരയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. ‘ഞങ്ങൾക്ക് താങ്കളുടെ മുഖമാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്. എംഎൽഎ തെരഞ്ഞെടുപ്പിലും എംപിമാരുടെ തെരഞ്ഞെടുപ്പിലും എല്ലായിടത്തും, മോദിയുടെ പേര് പറഞ്ഞ് മാത്രമേ വോട്ട് ചോദിക്കുന്നതായി ഞാൻ കാണുന്നുള്ളൂ, മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ആയാലും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലായാലും. […]

National

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം; നെഹ്‌റു കുടുംബത്തെ ആവിശ്യമറിയിച്ച് ഖർഗെ

  • 6th November 2022
  • 0 Comments

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം എന്ന നിലപാടിൽ മല്ലികാർജ്ജുൻ ഖർഗെ. തന്റെ നിലപാട് ഖർഗെ നെഹ്‌റു കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാലിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിയ്ക്കാനും ആലോചനകൾ നടക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകാൻ പ്രിയങ്കാ ഗാന്ധി സന്നദ്ധയായില്ലെങ്കിൽ മുകൾ വാസ്‌നിക്ക്, അജയ് മാക്കൻ തുടങ്ങിയവരിൽ ഒരാൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആകുമെന്നാണ് സൂചന. അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രചരണരംഗത്ത് സജീവമാകുകയാണ് പ്രിയങ്കാ […]

National

ഗവർണറെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്ന് മല്ലികാർജുൻ ഖർഗെ

  • 31st October 2022
  • 0 Comments

ദില്ലി: സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസിനില്ലെന്ന് ഖർഗെ വ്യക്തമാക്കി.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു. ഗവർണർമാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലിൽ സിപിഎം എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തും. ഗവർണർമാരെ […]

error: Protected Content !!