കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്,തരൂരിന് സംഘടിത പിന്തുണനല്‍കാതെ കേരളനേതൃത്വം
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രികകൾ വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് […]