മാലിക്ക് പറയുന്നത് ബീമാ പള്ളിയുടെ ചരിത്രമല്ല; സിനിമക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ഇന്ദ്രൻസ്
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ സിനിമയായ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി നടന്‍ ഇന്ദ്രന്‍സ്. ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സംവിധായകന്റെ കലയും ഭാവനയുമാണ് സിനിമ. സിനിമയില്‍ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇന്ദ്രന്‍സ് പറഞ്ഞത്: ”ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് […]