kerala Kerala

മലയാറ്റൂരിലെ കാട്ടാനശല്യം;സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി

  • 10th July 2024
  • 0 Comments

തിരുവനന്തപുരം: മലയാറ്റൂരിലെ കാട്ടാനശല്യം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി.എം.ജോണാണ് വിഷയം ഉന്നയിച്ചത്. മലയാറ്റൂരിലടക്കം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വനംവകുപ്പ് തുടരുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി. പ്രതിഷേധിക്കുന്നവരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉദാസീനത ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിസന്ധിക്കിടയിലും നാം കണ്ട മനോഹരമായ ദൃശ്യമാണ് കുട്ടിയാനയെ രക്ഷിച്ച തള്ളയാനയെന്നും മന്ത്രി പറഞ്ഞു.

Trending

മലയാറ്റൂർ പാറമട സ്‌ഫോടനം ഉടമ പിടിയിൽ

  • 27th September 2020
  • 0 Comments

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമട സ്‌ഫോടന കേസിലെ ക്വാറി ഉടമ മലയാറ്റൂർ നിലീശ്വരം സ്വദേശി ബെന്നി പൂത്തൻ പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടയിൽ ബംഗളൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് പിടിയിലായത്. കാലടി സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബെന്നിയെ പൊലീസ് പിടികൂടിയത്. ഓഫീസുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും ബെന്നിയെ കണ്ടുപിടിക്കാനായിരുന്നില്ല. നേരത്തെ പാറമടയിൽ സ്‌ഫോടനമുണ്ടായി രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനേജരും ജീവനക്കാരനും അറസ്റ്റിലായിരുന്നു. പാറമട മാനേജർ രഞ്ജിത്ത്, സ്‌ഫോടക വസ്തുക്കൾ കൊണ്ടുപോകുന്ന അജേഷ് എന്നിവരുടെ […]

error: Protected Content !!