മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ നാളെ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്മാൻ
മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പങ്കുവെച്ച് എ.ആര്‍.റഹ്മാന്‍. ചിത്രത്തിന് എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. വി.കെ പ്രകാശ്, […]