മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്;കുടുക്കിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റ്‌സും,അനീഷ് ബലാത്സംഗ കേസ് പ്രതി
തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റും സി.സി.ടി.വിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ.സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.ഇയാൾ നേരത്തെ കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണെന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടെയാണ് സമാനമായ […]
