ലിജോ ജോസിന്റെ ജല്ലിക്കട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

  • 25th November 2020
  • 0 Comments

93ാമത് അക്കാദമി അവാര്‍ഡ്‌സില്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന് ജല്ലിക്കട്ട്. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാറും തിരക്കഥയെഴുതിയ ജല്ലിക്കട്ട് മറ്റ് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, […]

നെയ്യാറ്റിന്‍കര ഗോപന്‍ ‘ആറാട്ടി’നെത്തുന്നു; ബി ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ചിത്രം ‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍

  • 23rd November 2020
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്,. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും വിവിധ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു,. വില്ലന്‍ എന്ന […]

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിനൊരുങ്ങുന്നു

  • 20th November 2020
  • 0 Comments

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കുറുപ്പ്’ റെക്കോര്‍ഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തീയറ്ററുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ തീയറ്ററുകള്‍ അടുത്ത വര്‍ഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന’ജോജി’യുടെ ചിത്രീകരണം തുടങ്ങി, കോവിഡിനിടെ ഇത് ഫഹദിന്റെ മൂന്നാം ചിത്രം

  • 12th November 2020
  • 0 Comments

‘സീ യു സൂണ്‍’, ‘ഇരുള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത് ചിത്രം, ‘ജോജി’ ചിത്രീകരണം തുടങ്ങി. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ ശ്യാം പുഷ്‌കരനാണ് തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ജോജി’ ഒരുങ്ങുന്നത്. കോട്ടയം എരുമേലിയാണ് ഷൂട്ടിങ് ലൊക്കേഷന്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്നു. […]

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക്; പകര്‍പ്പവകാശം സ്വന്തമാക്കി കെ.എസ്.രവികുമാര്‍

  • 11th November 2020
  • 0 Comments

സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. പടയപ്പ, പഞ്ചതന്തിരം, ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ കെ.എസ്.രവികുമാര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. രവികുമാറിന്റെ അസോസിയേറ്റ്സായ ശബരിയും ശരവണനും ചേര്‍ന്നാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് ഓണ്‍ലുക്കേര്‍സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം സംബന്ധിച്ച ഔദ്യോഗിക […]

40 വര്‍ഷങ്ങള്‍ക്കുശേഷം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

  • 10th November 2020
  • 0 Comments

‘അങ്ങാടി. കാലത്തിന്റെ കരങ്ങള്‍ക്ക് മങ്ങലേല്പിക്കാന്‍ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാലയവനികക്കുള്ളില്‍ മറഞ്ഞ ‘ജയന്‍’ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മ്മിച്ച അങ്ങാടി ‘എസ് ക്യുബ് ഫിലിംസ്’ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പുനരാവിഷ്‌ക്കരിക്കുന്നു, നവംബര്‍ 16 മുതല്‍..’. എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു ടി.ദാമോദരന്‍ തിരക്കഥയെഴുതിയ അങ്ങാടിയില്‍ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ?ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ […]

മഹത്തായ ഭാരതീയ അടുക്കളയുമായി സുരാജും നിമിഷയും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  • 9th November 2020
  • 0 Comments

‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തിന്‍െ ഫസ്റ്റ് ലുക്ക് പുറത്ത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം സാലു കെ തോമസ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് […]

Entertainment

പാർവതിക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം; ജപ്പാനിലെ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ

  • 21st September 2019
  • 0 Comments

മലയാള സിനിമയിൽ അഭിനയിച്ച ഓരോ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നടിയാണ് പാർവ്വതി. പാര്‍വതി തമിഴില്‍ അഭിനയിച്ച സിനിമയ്ക്ക് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. വസന്ത് എസ് സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഇത്. പാര്‍വതിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയ, ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍, എന്നിവരുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശോകമിത്രന്‍, […]

Kerala National News Trending

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിൽ

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച […]

Entertainment News

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരിക്ക്

  • 7th September 2019
  • 0 Comments

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Protected Content !!