Entertainment

ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

  • 10th February 2021
  • 0 Comments

93-ാമത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് എസ് ഹരീഷ് തിരക്കഥ നിര്‍വ്വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ […]

‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം കൊച്ചിയിൽ;മമ്മൂട്ടിയും മോഹൻലാലും ഉദ്ഘാടനം ചെയ്തു

  • 6th February 2021
  • 0 Comments

താര സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവ്വഹിച്ചു. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമ്മയുടെ മുന്നോട്ടുളള പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. കോവിഡ് കാലത്ത് ഷോ നടത്തുക സാധ്യമല്ല. അതിനാൽ ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 140 ഓളം ആർട്ടിസ്റ്റുകൾ അതിൽ വർക്ക് ചെയ്യാനാകും. ആശീർവാദാണ് സിനിമ നിർമ്മിക്കുന്നത്. […]

Entertainment Kerala News

ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു; പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍

  • 21st January 2021
  • 0 Comments

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ആഷിഖ് അബു സോഷ്യല്‍ […]

Entertainment Kerala News

‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി; അനുമതി നല്‍കിയത് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി

  • 5th January 2021
  • 0 Comments

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി. ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വലിയ വിവാദം ആയിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രം പ്രദര്‍ശിപ്പിക്കാം എന്ന് അനുമതി നല്‍കിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും […]

Kerala News

തീയേറ്ററുകള്‍ ഉടന്‍ തുറന്നേക്കില്ല

  • 2nd January 2021
  • 0 Comments

സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിയേറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വലിയ സാമ്പത്തിക ബാധ്യതയാണ് അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് തിയേറ്റര്‍ ഉടമകള്‍ കരുതുന്നത്. ഇക്കാര്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും […]

Kerala News

മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

  • 2nd January 2021
  • 0 Comments

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് […]

Entertainment News

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമയ്ക്ക് പ്രദര്‍ശാനുമതി നല്‍കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത്

  • 28th December 2020
  • 0 Comments

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ […]

Entertainment Kerala News

ദുബായ് പ്രമേയമാക്കിയുള്ള ലാല്‍ജോസ് ചിത്രത്തില്‍ സൗബിന്‍ നായകന്‍; ചിത്രീകരണം ആരംഭിച്ചു

  • 15th December 2020
  • 0 Comments

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സലിംകുമാറും ഹരിശ്രീ യൂസഫുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും മൂന്ന് കുട്ടികളും കഥയുടെ ഭാഗമാകുന്നു. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥ പറയുന്ന ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് […]

‘തൊഴില്‍, ജാതി അധിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന ഡയലോഗുകള്‍ ഇനിയുണ്ടാകില്ല’; തിരക്കഥാകൃത്ത് ഉദയകൃഷ്ണ

  • 13th December 2020
  • 0 Comments

മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. സിനിമകളിലെ സ്ത്രീവിരുദ്ധ, ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ കൊണ്ട് പലപ്പോഴും വിമര്‍ശനം നേരിട്ടിരുന്ന ഉദയകൃഷ്ണ ഇനിമുതല്‍ അത്തരത്തില്‍ ഡയലോഗുകള്‍ എഴുതില്ലെന്ന പ്രഖ്യാപനവുമായി വന്നിരിക്കുകയാണ്. മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണ വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് തന്റെ തിരുത്ത് അറിയിച്ചത്. തൊഴില്‍, ജാതി എന്നിവ ആക്ഷേപിച്ച് കൊണ്ടുള്ള ഡയലോഗുകള്‍ പുതിയ സിനിമ ആറാട്ടിലുണ്ടാകില്ല. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സംസാരിക്കുന്നത്. അത് മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ട് പോകാനാവില്ലെന്ന് […]

Entertainment Kerala News

മലയാളത്തില്‍ നിന്നുമൊരു തമിഴ് ഗാനം; തരംഗമായി ‘അടിനെഞ്ചൈ താക്കുറേ’

  • 10th December 2020
  • 0 Comments

മലയാളത്തില്‍ നിന്നും തരംഗമായി ഒരു തമിഴ് ഗാനം. ത്രീ ഇഡിയറ്റ്‌സ് മീഡിയയുടെ ബാനറില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അടിനെഞ്ചൈ താക്കുറേ’ എന്ന ഗാനമാണ് പ്രേക്ഷകപ്രീതി നേടി മുന്നേറുന്നത്. തരംഗം എന്ന ടൊവിനോ ചിത്രത്തിലൂടെയും നിരവധി ഷോര്‍ട്ട്ഫിലിം, ടിക്ടോക് വീഡിയോകളിലൂടെയും ശ്രദ്ധേയനായ ഉണ്ണിലാലു, അശ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അക്ഷയ് അശോകാണ് മ്യൂസിക് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ ശ്രീകണ്ഠന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ജിമ്മി ഫ്രാന്‍സിസ് ജോണ്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ്. മനോഹരമായ വിഷ്വലുകളാലും ചടുലമായ […]

error: Protected Content !!