മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച സംഭവം ആറ് പേർ അറസ്റ്റിൽ
മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ വിവാഹ മോചനത്തിനായി തട്ടികൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ ഭാര്യാപിതാവ് അടക്കം ആറ് പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ്കേസിനാസ്പദമായ സംഭവം നടക്കുന്നത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. […]
