Kerala

മലപ്പുറം കക്കാട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: ദേശീയപാത കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാരഡേയ്സ് ബസും പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പി.ടി.എ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയാണ് കക്കാട് ജംഗ്ഷനിൽ അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു.

Kerala

ഇത്തവണയും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം; 20,000 കുട്ടികൾക്ക് സീറ്റില്ല

മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ലെന്ന് റിപ്പോർട്ട്. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത് 77,827 പേരാണ്. സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകൾ മാത്രമാണ്. 11,300 അൺ എയ്ഡഡ് കൂടെ ചേർന്നാൽ ആകെ 53,250 സീറ്റുകളാണുള്ളത്. താൽക്കാലിക ബാച്ചുകളും ,വിഎച്സി ,ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾ പുറത്താകുമെന്നാണ് സൂചന. ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. അതേസമയം പ്ലസ് […]

Kerala News

മലപ്പുറത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • 15th April 2023
  • 0 Comments

മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. നിയന്ത്രം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് തീ പിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.പരപ്പനങ്ങാടിയിൽ നിന്ന് വന്ന ബൈക്കും തിരൂരിൽ നിന്ന് വന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്. ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂർ […]

Kerala News

പെരിന്തൽമണ്ണയില്‍ 4.6 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി;രണ്ട് പേർ അറസ്റ്റിൽ

  • 1st January 2023
  • 0 Comments

പെരിന്തൽമണ്ണയില്‍ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്.വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ അങ്ങാടിപ്പുറം എന്ന സ്ഥലത്ത് വച്ച് പിടിയിലകുകയായിരുന്നു 4.6 കോടി രൂപയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്.

Kerala News

മലപ്പുറം കോട്ടക്കലിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

  • 3rd November 2022
  • 0 Comments

മലപ്പുറം കോട്ടക്കലിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി.ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ […]

Kerala News

മലപ്പുറം പോക്‌സോ കേസ്; മുന്‍ അധ്യാപകന്‍ കെ.വി. ശശികുമാറിന് ജാമ്യം

മലപ്പുറത്തെ പോക്‌സോ കേസിൽ പ്രതി ശശികുമാറിന് ജാമ്യം.രണ്ട് കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കേസ്. സമൂഹ മാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്. ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്ന് […]

Kerala News

അധ്യാപകനെതിരായ പോക്സോ കേസ്; ആൺ കുട്ടികളെയും ചൂഷണം ചെയ്തു; കൂടുതൽ പേർ പരാതിയുമായി രംഗത്ത്

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിനിരയാക്കി പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതൽ പരാതികൾ. പുറത്ത് വരുന്ന പുതിയ വിവരങ്ങളനുസരിച്ച് പഠന സമയത്ത് ഇയാൾ ആൺ കുട്ടികളെയും ചൂഷണം ചെയ്തിരുന്നു . മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം; പ്രതിയെ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജറാക്കി റിമാന്റ് ചെയ്തു. അടുത്ത ദിവസം സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ, സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും […]

Kerala News

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം ; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ; ദുരൂഹത

മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് മൂന്ന് മരണം. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൾ ഷിഫാനയെ ഗുരുതരമായി പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നാണ് കിട്ടിയത്. ഭാര്യയെയും മക്കളെയും ഓട്ടോക്ക് ഉള്ളിലാക്കി തീ വെച്ച ശേഷം മുഹമ്മദ് കിണറ്റിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഓട്ടോ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം […]

Kerala News

മലപ്പുറത്ത് സഹോദരിമാരെ മർദ്ദിച്ച സംഭവം;വീണ്ടും വീട്ടിലെത്തി മൊഴിയെടുത്ത് പൊലീസ്

  • 25th April 2022
  • 0 Comments

മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴിയെടുക്കാൻ തയ്യാറായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ ആവശ്യം.

Kerala News

മലപ്പുറം ലീഗ് കൗൺസിലറിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

  • 31st March 2022
  • 0 Comments

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നെല്ലിക്കുത്ത് സ്വദേശി ഷംസീർ അറസ്റ്റിലായി. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.മജീദും ഷുഹൈബും ജലീലിന്റെ വാഹനത്തെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുള്ളവരുടെ മൊഴി അനുസരിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചാണ് ജലീലിനെ കൊലപ്പെടുത്തിയത് . വാഹനത്തിന്റെ ലൈറ്റ് അണക്കാത്തതും സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് […]

error: Protected Content !!