Local

മലപ്പുറത്ത് കണ്ട കാൽപാടുകൾ കടുവയുടേത്; ജനങ്ങൾക്ക് വനം വകുപ്പിന്റെ ജാ​ഗ്രതാ നിർദേശം

  • 24th August 2023
  • 0 Comments

മലപ്പുറം: മലപ്പുറം നിലമ്പൂർ മമ്പാട് വടപുറത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം വടപുറത്ത് ചാലിയാർ പുഴക്ക് തീരത്ത് വിവിധ ഇടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലയാണ് പരിസരവാസികൾ. ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി. എന്നാൽ കടുവയെ പിടികൂടി […]

Kerala News

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ സംഘർഷം, വിദ്യാർഥികൾ ഓഫിസ് അടിച്ചു തകർത്തു; എസ്ഐക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

  • 15th June 2023
  • 0 Comments

കുറ്റിപ്പുറം: തൃക്കണാപുരം എംഇഎസ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷം. കോളജ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറിയ മുപ്പതോളം വിദ്യാർഥികൾ ഓഫിസ് മുറി അടിച്ചു തകർത്തു. സംഭവത്തെ തുടർന്ന് ക്യാംപസിലെത്തിയ പൊലീസിനെയും വിദ്യാർഥികൾ ആക്രമിച്ചു. ആക്രമണത്തിൽ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഒ.പി.വിജയകുമാരന് പരുക്കേറ്റു. എസ്ഐയെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ 3 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളായ മുഹമ്മദ് മിസാബ് (21), അർജുൻ രാജ് (20), മുഫ്‌ലിഹ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോളജ് ക്യാംപസിൽ […]

Kerala News

സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു; കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

മലപ്പുറം കുന്നുംപുറത്ത് ഓട്ടോ മറിഞ്ഞ് അപകടം. സ്കൂളിലേക്ക് വിദ്യാർത്ഥികളെയുമായി പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

Kerala News

തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  • 24th April 2023
  • 0 Comments

മലപ്പുറം നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക് . ഗുരുതരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനുമുൾപ്പടെ തേനീച്ചയുടെ കുത്തേറ്റ ജോയി പാടത്ത് അവശനായി കിടക്കുന്നതു കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരുന്ത് കൂട് തകർത്തതാണ് തേനീച്ച ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം.

Kerala News

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിൽ കടത്തിയ 1,76,85000 രൂപ പിടികൂടി

  • 18th April 2023
  • 0 Comments

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. KL-50-3456 നമ്പർ സിൽവർ കളർ Toyata Etios കാറിൽ കൊണ്ടുവരുകയായിരുന്ന ( Rs 1,76,85000-) ഒരു കോടി എഴുപത്തി ആറ് ലക്ഷത്തി എൺപത്തിഅയ്യായിരം രൂപ വളാഞ്ചേരി SHO ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസ് പിടിച്ചു. സംഭവത്തിൽ എടപ്പാൾ സ്വദേശി അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ പിൻ സീറ്റിന്റെ ഇടയിലുള്ള രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. അഫ്സലിന്, അയൽക്കാരനും ഇപ്പോൾ വിദേശത്തുള്ള കരീം എന്ന ആൾ പറഞ്ഞതനുസരിച്ച് കോലലമ്പ്,നിക്ഷേപതട്ടിപ്പ് കേസിലെ […]

Kerala News

മലപ്പുറത്ത് രണ്ട് പേർക്ക് കോളറ;പതിനാല് പേർ ചികിത്സയിൽ

  • 6th March 2023
  • 0 Comments

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചു. 14 പേർ കൂടി സമാന രോഗ ലക്ഷ്യങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ കാരാക്കോടം പുഴയിലെ പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജനാലനിധിയുടെ വെള്ളവും, കിണറുകളിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നവരിലാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭീതി വേണ്ടെന്നും ജാഗ്രത മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമീപത്തുള്ള നിരവധി ഹോട്ടലുകളിലെ മലിന ജലം കാരാക്കോടം പുഴയിലേക്കാണ് തള്ളുന്നത്. പുഴകളിൽ വെള്ളം കുറയുന്ന ഈ സമയത്ത്, മലിന […]

Kerala

മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

  • 21st February 2023
  • 0 Comments

മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ഫെബ്രുവരി ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവര്‍ പി ടി മുകേഷും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. […]

Kerala

ഫ്യൂസ് ഊരിയിട്ടും വൈദ്യുതി കുടിശ്ശിക അടച്ചില്ല; നാലാം ദിവസവും വൈദ്യുതിയില്ലാതെ മലപ്പുറം കളക്ട്രേറ്റിലെ ഓഫീസുകൾ

  • 7th February 2023
  • 0 Comments

മലപ്പുറം: ഫ്യൂസ് ഊരിക്കഴിഞ്ഞിട്ടും വൈദ്യുതി കുടിശ്ശിക അടയ്ക്കാതെ മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ ഇ ഒ ഓഫീസുകൾ നാലാം ദിവസവും ഇരുട്ടിൽ തുടരും. ജീവനക്കാർ തന്നെ കയ്യിൽ നിന്ന് പണമെടുത്ത ബില്ലടച്ചതോടെ ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇൻഫോർമേഷൻ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയർസെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ […]

Kerala

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

  • 4th February 2023
  • 0 Comments

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് […]

Kerala

റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

  • 14th December 2022
  • 0 Comments

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തില്‍ മരിച്ചു. പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകളും താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്.താനൂര്‍ തയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഷഫ്‌നയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം […]

error: Protected Content !!