പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ് ഇയാളുടെ പരിസരത്തായി സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും നിരീക്ഷണത്തിൽ പോകേണ്ടി വരും : ഷൈലജ ടീച്ചർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്. ഇയാൾ കോൺഗ്രസ്സിന്റെ സമരത്തിലും പങ്കെടുത്തതായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരത്തിൽ ഇയാൾ പങ്കാളി ആയിട്ടുണ്ടെങ്കിൽ സമരത്തിൽ പങ്കെടുത്തവരും നിരീക്ഷത്തിൽ പോകേണ്ടി വരുമെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന കാര്യവും മന്ത്രി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു . തമിഴ് […]